Saturday, July 13, 2013

......ആരോ ......
നീ ആരാണെന്ന് അറിയില്ല ,
എങ്കിലും മനസു മാടി വിളിക്കുന്നു .
ഒരു വെണ്ണ കല്ല്‌ കാണിക്കുവാനായി 
ചിരി തേടി പതിയെ അടുത്തു.
ആ മനസ് നിഷ്കളങ്കമാണ് 
കഥനം കൂട്ട് ഉള്ളവളാണ് .
നിറ കണ്ണുകളും,നിഴലാട്ടവും,
കൂടെ പിറന്ന പോലെ ,,,
ഒരു മഴ കാണാനായി അലയുന്നവളാണ്
മഴത്തുള്ളിയെ സ്നേഹിക്കുന്നവളും
കിനാക്കളെ തലോടുന്നവളും ആണ്
മഴവില്ലിന്റെ ചങ്ങാതി .....
തിരയിളക്കം മനസിലുണ്ട്
കണ്ണ് നീരോളം കവിളിലും
ചിരിയിലാണ് കൌതുകം
തിരയുന്നു ആത്മാവിനെ ....
..........കൂട്ടുകാരി............
മോഹങ്ങളും,കിനാക്കളും പങ്കിട്ടെടുത്ത മനസ്സില്‍,
സൗഹൃദത്തിന്റെ ഒരു നുള്ള് കുങ്കുമം ചാര്‍ത്തിയപ്പോള്‍ 
എനിക്ക് കിട്ടിയതോ നിറചാര്‍ത്തുള്ള ഒരു കൂട്ടുകാരിയെ,
അവളെ ഞാന്‍ മഴയെ പോലെ സ്നേഹിച്ചു,
പൂവോളം കാത്തു വെച്ചു,
നിലാവോളം ചേര്‍ത്തിരുത്തി,
മഴവില്ലോളം നോക്കി നിന്നു,
മഞ്ഞു തുള്ളിയോളം കുളിര്‍ നല്‍കി.
കടലോളം സ്നേഹിച്ചു,
ആ സ്നേഹം തിരയോളം അലയടിച്ചു.
പ്രണയമെന്നല്ലാതെ അതിനുമപ്പുറം,.
സൗഹൃദം എന്നൊരു ആഴിയുണ്ടെന്ന്
ഞാന്‍ ആഴത്തില്‍ മനസ്സിലാക്കി,
ആ സൗഹൃദം എനിക്ക് മാത്രം കിട്ടാന്‍,
സ്വാര്‍ത്ഥമായി ഞാന്‍ അതിനു മേല്‍ അടയിരുന്നു,
എന്‍റെ കൂട്ടുകാരിയുടെ വാക്കുകള്‍,
ഒരു വല്ലം പൂക്കളില്‍ പൊതിഞ്ഞപോലെ,
പിരിയാനാകാത്ത സൗഹൃദം ഒരു
ചാലുപോലെ മനസിലേക്ക് ഒഴുകി,
എവിടെയോ എനിക്ക് മാത്രമെന്ന് കരുതിയ സൗഹൃദം,
ചോര്‍ന്നത്‌ കണ്ടപ്പോള്‍ സ്വാര്‍തമായി അടയിരുന്ന എനിക്ക്,
മനസ്സിലായി ...സൗഹൃദം അതിര്‍ വരമ്പുകള്‍ ഇല്ലാത്ത,
ഒരു മഹാ വിസ്മയമാനെന്നു,